പിണറായി സര്‍ക്കാരിലെ മൂന്നാം വിക്കറ്റ്: തോമസ് ചാണ്ടി രാജി പറ്റി ലെന്‍റ് എങ്ക്രോച്ച്മെന്റ് ആരോപണങ്ങളാല്‍
തോമസ് ചാണ്ടി ഭൂമി കയ്യേറി ആരോപണങ്ങളാൽ രാജിവെച്ച് കേരള മന്ത്രിസഭയിലെ മൂന്നാം മന്ത്രിയായി. പിണറായി വിജയന്‍ മന്ത്രിസഭയിലെ മാറ്റങ്ങൾ തുടരുമെന്ന് സൂചന.
Oneindia Malayalam
260 views • Nov 15, 2017
About this video
Thomas Chandy resigns over land encroachment charges, 3rd minister to quit Kerala cabinet in over a year. <br /> <br />പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം രാജിവെച്ചൊഴിയുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രിയും. വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനാണ് ആദ്യം രാജിവെച്ചൊഴിഞ്ഞത്. ബന്ധുനിയമന വിവാദമായിരുന്നു ജയരാജന്‍റെ വിക്കറ്റ് തെറിപ്പിച്ചത്. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരമായിരുന്നു ജയരാജന്റെ രാജി. അടുത്തത് എകെ ശശീന്ദ്രന്‍റെ ഊഴമായിരുന്നു.നാണംകെട്ട പടിയിറക്കം. മംഗളം ചാനലിന്‍റെ ഫോണ്‍കെണിയില്‍ വീണ് വിവാദങ്ങള്‍ക്കും നാണക്കേടിനുമൊടുവിലായിരുന്നു ശശീന്ദ്രന് രാജിവെക്കേണ്ടി വന്നത്. അശ്ലീല ഫോണ്‍ വിളിയില്‍ കുടുങ്ങിയ ശശീന്ദ്രന്‍ അധികം കടിച്ചു തൂങ്ങി നില്‍ക്കാതെയായിരുന്നു രാജിവെച്ചത്. എല്ലാ എതിര്‍പ്പുകളെയും തുടച്ചുമാറ്റി ഗതാഗത മന്ത്രിയായി ചാണ്ടി സ്ഥാനമേറ്റു. പക്ഷേ അധികകാലം നീണ്ടില്ലെന്ന് മാത്രം, കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയതോടെയാണ് ഗത്യന്തരമില്ലാതെ തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്. <br /> <br />
Video Information
Views
260
Duration
1:59
Published
Nov 15, 2017
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.