ഡൽഹി ഡൈനാമോസ് പൂനെ സിറ്റി എഫ്‌സിയെ തകർത്തു! 🏆

ISL 2017-ൽ ഡൽഹി ഡൈനാമോസ് പൂനെ ബലേവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയവുമായി പുറപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ ഡൽഹി മികച്ച പ്രകടനം കാട്ടി.

ഡൽഹി ഡൈനാമോസ് പൂനെ സിറ്റി എഫ്‌സിയെ തകർത്തു! 🏆
Oneindia Malayalam
44 views • Nov 23, 2017
ഡൽഹി ഡൈനാമോസ് പൂനെ സിറ്റി എഫ്‌സിയെ തകർത്തു! 🏆

About this video

<br />ISL 2017: Delhi Dynamos Beats Pune City FC <br /> <br />ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണില്‍ പൂനെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരെ തകർത്ത് ഡല്‍ഹിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഡല്‍ഹിയുടെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ബ്രസീലിയൻ താരം പൌളീന്യോ ഡയസാണ് ഡല്‍ഹിക്കായി ആദ്യം ഗോള്‍ നേടിയത്. ഇടതുവിങ്ങില്‍ നിന്നും ലാല്ലിയൻസുവള ചാംഗ്ടെ നല്‍കിയ പാസ് പൌളീന്യോ യാതൊരു പിഴവും വരുത്താതെ കൃത്യമായി പോസ്റ്റിലെത്തിച്ചു. 54ാം മിനിട്ടില്‍ പൂനെ ഗോളിയെ കബളിപ്പിച്ച് മനോഹരമായ നീക്കത്തിലൂടെ ലാല്ലിയൻസുവളയിലൂടെ ഡല്‍ഹി ലീഡ് രണ്ടാക്കി ഉയർത്തി. 65ാം മിനിട്ടില്‍ ലോങ് ഷോട്ടിലൂടെ മത്യാസ് മിറാബ്ജെയാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്. മൂന്ന് ഗോളിൻറെ ലീഡ് വഴങ്ങിയ ശേഷം പൂനെ പിന്നീട് ഉണർന്ന് കളിച്ചു. മല്‍സരത്തില്‍ ഒരു പടി മുന്നില്‍ നിന്ന ഡല്‍ഹി അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. പൂനെ ടീം 4-3-2-1 എന്ന ശൈലിയില്‍ കളത്തിലറങ്ങിയപ്പോള്‍ ഡല്‍ഹി 4-4-2 എന്ന ലൈനപ്പാണ് പരീക്ഷിച്ചത്. കളിയുടെ തുടക്കം മുതല്‍ ഡല്‍ഹിക്കായിരുന്നു പന്തടകത്തില്‍ മേല്‍ക്കൈ. എന്നാല്‍ തുറന്ന ആക്രമണത്തിനു മുതിരാതെ അവര്‍ പലപ്പോഴും മധ്യനിരയില്‍ തന്നെ കളി മെനയുകയാണ് ചെയ്തത്. <br />

Video Information

Views

44

Duration

1:05

Published

Nov 23, 2017

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.